women-society-victim-blaming
224
Views

“അന്ന് ആ സിനിമാ നടി ഇട്ട ഡ്രസ്സ് കണ്ടില്ലേ… കൈ പൊക്കിയപ്പോൾ വയറു കണ്ടു. നമ്മളാണെങ്കിൽ അതൊക്കെയിട്ട് ആൾക്കാരുടെ ഇടയിൽ പോകുമോ?”

അതുശരി! ഒരാൾക്ക് ഒരു ഡ്രസ്സിടണമെങ്കിൽ ആരുടെയൊക്കെ സമ്മതം വാങ്ങണം? നമ്മൾ കുറച്ച് ലൂസായ ഉടുപ്പിട്ട് കൈ പൊക്കിയാൽ ചിലപ്പോൾ സ്കിൻ കാണുമായിരിക്കും. ഒരു പബ്ലിക് സ്പേസിനെ ഇങ്ങനെ പേടിക്കേണ്ടതുണ്ടോ പെണ്ണുങ്ങൾ? അതും ഇന്നത്തെ കാലത്ത്!

ഇതൊക്കെ ആരോടാ പറയ്ക? ആരോടാ ചോദിക്യാ? അല്ലേ! നമ്മൾ ഒരു പ്രശ്നം വരുന്ന സമയത്ത് ആ ഒരു പ്രശ്നവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പോസ്റ്റുകൾ, വിഡിയോകൾ, സംസാരങ്ങൾ, ചർച്ചകൾ, ഇതിന്റെയൊക്കെ താഴെ വരുന്ന കമന്റുകൾ… ഹെന്റമ്മോ! നമ്മൾ വല്ല ടൈം ട്രാവൽ വണ്ടിയും പിടിച്ച് എത്രയോ വർഷങ്ങൾ പുറകിലേക്ക് പോയോ എന്നു വരെ ചിലപ്പോൾ സംശയം തോന്നും.

women-body-exposed
Representative Image | AI Image Generator/ChatGPT

പെണ്ണിന്റെ ശരീരം കണ്ടു, സ്കിൻ കണ്ടു, കാൽ കണ്ടു, വയറു കണ്ടു, അടിയുടുപ്പിന്റെ സ്ട്രാപ്പ് കണ്ടു, മുടി കണ്ടു… എന്ന് തുടങ്ങിയതാ ഇതൊക്കെ. ചില സമയത്ത് ഇതൊക്കെ കേൾക്കുമ്പോൾ ദേഷ്യം വരുമല്ലേ? ശരിക്കും അങ്ങനെ ദേഷ്യം വന്ന് കുറച്ചു കഴിയുമ്പോൾ ദേഷ്യം മാറി വിട്ടു പോകേണ്ട കേസല്ല ഇതൊന്നും. വളരെ കാര്യമായി സമൂഹം പരിഗണിക്കേണ്ട വിഷയങ്ങളാണ്. ബോധപൂർവമായിട്ടത് തോന്നാത്ത ആളുകളാണ് ചുറ്റിലും എങ്കിൽ അവരെക്കൊണ്ട് അത് തോന്നിപ്പിക്കേണ്ടുന്ന ബാധ്യത എല്ലാ നല്ല മനുഷ്യർക്കും ഉണ്ട്. അങ്ങനെ ആരെങ്കിലും സംസാരിക്കാൻ തുടങ്ങിയാൽ,

ദാ! ഇതൊക്കെ മുൻപ് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?
‘പിന്നില്ലേ?’ എന്നാണോ ആലോചിച്ചത്.  

ഇനി കാര്യം നമ്പർ 2…

സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ട് കുറേ അഭിനേതാക്കൾ വിഖ്യാതമായ ഒരു മാളിൽ വരുന്നു. നിറയെ ആളുകൾ കാണാൻ കൂടുന്നു. എല്ലാവർക്കും സന്തോഷം. എല്ലാവരും സംസാരിക്കുന്നു, പാട്ടു പാടുന്നു, ഡാൻസ് കളിക്കുന്നു, ചിരിക്കുന്നു. അതുകഴിഞ്ഞ് അവര് തിരിച്ചു പോകുന്നു. ആ പോകുന്ന സമയത്ത് രണ്ട് ഫീമെയിൽ ആക്ടേഴ്സിനെ ആ ക്രൗഡിലുള്ള ആരൊക്കെയോ വളരെ ഡിസ്റ്റർബിങ് ആയ രീതിയിൽ തൊടുന്നു, കയറിപ്പിടിക്കുന്നു.

ഇതൊക്കെ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതാണോ?

women-bad-touch-groping
Representative Image- groping | AI Image Generator/ChatGPT


‘Not all men, not everybody’ എന്നൊക്കെ നമ്മൾക്ക് പറയാൻ തോന്നുമായിരിക്കും. പക്ഷേ, ഇതൊന്നും അല്ലെടോ കാര്യം എല്ലാവരും അല്ലെങ്കിലും ഒന്നോ രണ്ടോ ആളായാലും പോരേ? ആ ഒന്നോ രണ്ടോ ആളു പോലും ഇങ്ങനെ ചെയ്യരുത്.

ആ വിഷയത്തിലും ചില കമന്റുകൾ കണ്ടു. എന്തായിരുന്നു ആ ഉടുപ്പ്. ആൾക്കാർക്കിടയിൽ ഇങ്ങനത്തെ ഉടുപ്പിട്ട് വര്വോ? എന്നിട്ട് വരുന്ന ആൾക്കാർക്കാണ് കുറ്റം എന്നൊക്കെ.

എളുപ്പമുള്ള ഒരു ഉദാഹരണം പറയുകയാണെങ്കിൽ കടിക്കുന്ന ഒരു പട്ടിയുണ്ട് എന്നു വിചാരിക്കുക. അതിനെ കൂട്ടിലിടുക അല്ലേ ചെയ്യുക. അല്ലാതെ നമ്മൾ ആരെങ്കിലും പട്ടിക്കൂട്ടിൽ കയറി ഇരിക്ക്വോ? അത്രയും ആലോചിച്ചാൽ മതി ഈ കേസിലും. 

ഒരു നോർവീജിയൻ സോഷ്യോളജിസ്റ്റ്– യുഹാൻ ഗാൽതുങ്, ‘ഫാദർ ഓഫ് പീസ് സ്റ്റഡീസ്’ എന്നാണ് മൂപ്പര് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ‘വയലൻസ്, പീസ് ആൻഡ് പീസ് റിസർച്ച്’ എന്നു പറഞ്ഞിട്ടുള്ള ഒരു റിസർച്ച് പേപ്പറുണ്ട്. 1969ലാണത് പബ്ലിഷ് ചെയ്തത്. അതിൽ മൂപ്പര് പറയുന്ന ഒരു കാര്യമുണ്ട്.

ഒരു ഭർത്താവ് ഒരു ഭാര്യയെ അടിച്ചാൽ അതൊരു പേഴ്സണൽ വയലൻസാണ്. എന്നാൽ, പത്തു ലക്ഷം ഭർത്താക്കന്മാർ പത്തുലക്ഷം ഭാര്യമാരെ അടിച്ചാൽ അത് സ്ട്രക്ചറൽ വയലൻസാണ്.

വയലൻസ് എന്നു പറയുന്ന സാധനം പരിഷ്കൃത സമൂഹത്തിന് ചേർന്നതേയല്ല. അവിടെ പവർ വർക് ചെയ്യുമ്പോൾ പിന്നെയും പ്രശ്നമാണ്. സിംപിളായിട്ട് ആലോചിച്ചാൽ മതി. സ്ഥലവും സമയവും ഒക്കെ ഒത്തു വന്നാൽ ആർക്കും വയലൻസ് കാണിക്കാവുന്ന, മൊളസ്റ്റ് ചെയ്യാവുന്ന ആൾക്കാരാണ് സ്ത്രീകൾ എന്ന് തോന്നുന്നിടത്ത് വലിയൊരു പ്രശ്നമില്ലേ? ആ പ്രശ്നത്തിനെ നമ്മൾ അഡ്രസ് ചെയ്യണം. അത് കണ്ടില്ല, കേട്ടില്ല എന്ന് നടിക്കാൻ പാടില്ല, അല്ലേ? ഇങ്ങനത്തെ പ്രശ്നങ്ങൾ ചില വീട്ടകങ്ങളിലൊക്കെ പറയുന്ന സമയത്ത്, “ആ എന്നാൽ പിന്നെ ഒരു കാര്യം ചെയ്യാം. പെൺകുട്ടികൾ വീട്ടിൽ ആൺകുട്ടികൾ ഉള്ളപ്പോൾ മാത്രം പുറത്തു പോയാൽ മതി. എന്തിനാ വെറുതെ ഒരു പ്രശ്നം ഉണ്ടാക്കി വയ്ക്കുന്നത്.” എന്നൊക്കെയുള്ള ചില മറുപടികളും ചില പരിഹാരങ്ങളും ഒക്കെയുണ്ടാവും. ഇത്തരത്തിലുള്ള ചില പ്രശ്നപരിഹാര സെല്ലുകൾ അല്ല നമുക്കു വേണ്ടത്. 

എല്ലാ മനുഷ്യന്മാർക്കും സുഗമമായി, സന്തോഷമായി, അവർക്കു വേണ്ടപോലെ ജീവിക്കാൻ പറ്റിയൊരു സാമൂഹ്യ അന്തരീക്ഷം ഉണ്ടാവണം. ഇനി എപ്പോഴെങ്കിലും ഇതുപോലത്തെ കാര്യങ്ങളോ അവസ്ഥകളോ ഒക്കെ ആരെങ്കിലുമൊക്കെ പറഞ്ഞു കേൾക്കുമ്പോൾ ആർക്കെങ്കിലുമൊക്കെ അനുഭവമുണ്ടായി എന്നു പറഞ്ഞു കേൾക്കുമ്പോൾ എന്തിനായിപ്പം അവിടെ പോയത്? നമ്മളല്ലേ ശ്രദ്ധിക്കേണ്ടത് എന്നൊക്കെയുള്ള വർത്തമാനം കേൾക്കുകയാണെങ്കിൽ അവരോട് ധൈര്യമായിട്ട് ‘അയിന്’ എന്നു ചോദിക്കണം.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what is happening around and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Love, Lust & Beyond · Swap Mode

Leave your thought