Onam Malayalam Movies
301
Views

ഓണപ്പടം ഇല്ലാതെ മലയാളിക്ക് ഓണം പൂർണമാകില്ല. ഇത്തവണയും അതിനൊരു കുറവും വന്നിട്ടില്ല. ഓഗസ്റ്റ് ആദ്യം വന്ന ‘തുടക്ക’ത്തിൽ തന്നെ മലയാള സിനിമയ്ക്ക് ഓണം സീസൺ ആരംഭിച്ചു. ഇനി അങ്ങോട്ട് തിയറ്റർ വ്യവസായത്തിന്റെയും സിനിമാ പ്രേമികളുടെയും ആഘോഷത്തിന്റെ ദിവസങ്ങളാണ്.

വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിച്ച് ജൂഡ് ആന്റണി സംവിധാനം ചെയ്ത തുടക്കം ആണ് ഇപ്പോൾ തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന പ്രധാന മലയാള ചിത്രം. മികച്ച പ്രതികരണത്തോടെ മുന്നോട്ട് പോകുന്ന ചിത്രം ഓണം കഴിഞ്ഞേ കളം വിടൂ. മോഹൻലാലിന്റെ അതിഥി വേഷവും ആശിഷ് ജോ ആന്റണിയുടെ വില്ലൻ വേഷവും ഒരു പ്രധാന ആകർഷണമാണ്.

പക്ഷേ, കൃത്യമായ ഓണം റിലീസ് ആരംഭിച്ചത് ഓഗസ്റ്റ് 20നാണ്. ജിനു ഏബ്രഹാമിന്റെ രചനയിൽ വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഖലീഫ’യാണ് ആദ്യ ഓണം വാര റിലീസ്. മോഹൻലാൽ അതിഥി വേഷം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആമിർ അലി എന്ന സ്വർണക്കടത്തുകാരന്റെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വൻ ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് ‘ഖലീഫ’. മാമ്പറക്കൽ ആമിർ അലിയായി പൃഥ്വിരാജ് ആടിത്തിമിർത്തെന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്.

ഭാവന സ്റ്റുഡിയോയുടെ ബാനറിൽ ഗിരീഷ് എ ഡി സംവിധാനം ചെയ്ത്, നിവിൻ പോളി മമത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് ആണ് അടുത്ത പ്രധാന റിലീസ്. ഓണത്തിനും 5 ദിവസങ്ങൾക്ക് മുൻപായി ഓഗസ്റ്റ് 21നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഓണം വാരത്തിലെ പ്രധാന റിലീസ് എന്ന ഗണത്തിൽ ഈ രണ്ട് ചിത്രങ്ങൾ തമ്മിൽ വലിയ മത്സരം ഉണ്ടാകുമെന്ന് സിനിമ പ്രേമികൾ പ്രതീക്ഷിച്ചിരുന്നു. അത് അക്ഷരം പ്രതി സത്യമായിരിക്കുകയാണ്.

ഇത്തവണ ഓണച്ചിത്രങ്ങളുടെ ലിസ്റ്റിൽ പ്രധാനി ആയിരുന്നു ദുൽഖർ സൽമാന്റെ ഐ ആം ഗെയിം. പക്ഷേ, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തീരാതെ വന്നതിനാൽ ചിത്രത്തിന്റെ റിലീസ് സെപ്റ്റംബർ 3ലേക്ക് മാറ്റിയിരിക്കുകയാണ്. ഓണം സീസൺ നഷ്ടപ്പെട്ടെങ്കിലും പുതിയ തീയതി ചിത്രത്തിന് ഗുണം ചെയ്യും.

മലയാളം മാത്രമല്ല ഇക്കുറി ഓണത്തിനുള്ളത്, അന്യഭാഷാ ചിത്രങ്ങളും മികച്ച രീതിയിൽ മുന്നോട്ട് പൊക്കോണ്ടിരിക്കുന്ന സമയമാണിത്. സൂര്യ നായകനായ വിശ്വനാഥ് ആൻഡ് സൺസ്, ലോകേഷ് കനകരാജ് ആദ്യമായി പ്രധാന കഥാപാത്രമായ ഡിസി അങ്ങനെ ചെറുതും വലുതുമായ നിരവധി അന്യഭാഷാ റിലീസുകളും ഉണ്ട്. ആകെ മൊത്തം സിനിമ പ്രേമികളായ മലയാളികൾക്ക് ഓണം കളറായി ആഘോഷിക്കാൻ ഈ വർഷവും സാധിക്കും എന്ന് തീർച്ച.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Prime Time

All Comments

Leave your thought